പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

(www.kl14onlinenews.com)
(31-Mar-2023)

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ നന്താവനത്തെ വീട്ടിലാണ് അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സാറാ തോമസ്.

ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ‘നാർമടിപ്പുടവ’ എന്ന നോവലിൽ 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post