സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വില്ലേജ് ഓഫീസർക്ക് പൗരാവലി സ്വീകരണം നൽകി 2023

(www.kl14onlinenews.com)
(07-Mar-2023)

സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വില്ലേജ് ഓഫീസർക്ക് പൗരാവലി സ്വീകരണം നൽകി


നെല്ലിക്കട്ട: സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ച ബദിയടുക്ക വില്ലേജ് ഓഫീസർ എ സത്യനാരായണക്ക് ചൂരിപ്പള്ളം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൗര സ്വീകരണം നൽകി.
ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബി.ചിത്രകുമാരി അധ്യക്ഷത വഹിച്ചു.

കാൻഫെഡ് ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സാമൂഹിക പ്രവർത്തകരായ ഹസ്സൻ നെക്കര, നൂറുദ്ദീൻ പാറ, ബി രാധകൃഷ്ണ നായക്ക്, സുഹ്‌റ കൊയർകൊച്ചി, സി രാധ, ഐത്തപ്പ, വിനോദ വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
സത്യനാരായണ മറുപടി പ്രസംഗം നടത്തി


Post a Comment

Previous Post Next Post