വിദ്യാർത്ഥികളെ പട്ടിണിക്കിടരുത് കെ.പി.എസ്.ടിഎ 2023

(www.kl14onlinenews.com)
(08-Mar-2023)

വിദ്യാർത്ഥികളെ പട്ടിണിക്കിടരുത്
കെ.പി.എസ്.ടിഎ

പാലക്കുന്ന്: വിദ്യാർത്ഥികൾ ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് ഹെഡ്മാസ്റ്റർമാരുടെ ത്യാഗപൂർണമായ മനോഭാവം കൊണ്ടു മാത്രമാണെന്നും സർക്കാർ നാല് മാസക്കാലമായി ഉച്ചഭക്ഷണത്തുക അനുവദിക്കാത്തതെന്നും ഇനിയും ഹെഡ്മാസ്റ്റർമാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കരുതെന്നും ബേക്കൽ ഉപജില്ലാ കെ.പി.എസ്.ടി എ ആവശ്യപ്പെട്ടു. തസ്തികാനിർണയം പൂർത്തിയാക്കുക. നിയമനാംഗീകാരം നൽകുക.അശാസ്ത്രീയമായ പരീക്ഷ സമ്പ്രദായം തിരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉപയോഗിച്ച് ബേക്കൽ ഉപജില്ലാ ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് എസ്.പി കേശവൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.വേണു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.കെ. പ്രിയ, ബിന്ദു. എ.വി, നിഷിത കെ.വി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post