മാർച്ച്​ 15ന്​ ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കാനൊരുങ്ങി യു.എൻ

(www.kl14onlinenews.com)
(11-Mar-2023)

മാർച്ച്​ 15ന്​ ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കാനൊരുങ്ങി യു.എൻ
ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ആദ്യ അന്താരാഷ്ട്ര ദിനം ആചരിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. മുസ്‌ലിംകൾക്കെതിരായ വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടാൻ ദിനാചരണം സഹായകമാകുമെന്ന്​ യു.എൻ അധികൃതർ പറഞ്ഞു.

2022ൽ യു.എൻ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണ് മാർച്ച് 15ന്​ ഇസ്ലാമോഫോബിയ വിരുദ്ധ ദിനംഅന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനം ആയത്​. സഹിഷ്ണുത, സമാധാനം, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്ന ആഗോള സംഭാഷണത്തിന് ദിനാചരണം ആഹ്വാനം ചെയ്യുന്നുവെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിശ്വാസത്തിന്‍റെ പേരിൽ മുസ്​ലിംകൾ മുൻവിധിക്ക്​ ഇരയാകുന്നുണ്ട്​.

മുസ്​ലിം സ്ത്രീകൾ മൂന്നിരട്ടി വിവേചനത്തിന്​ ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവാദവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിച്ച്​ പ്രവർത്തിക്കുനന ലോകമെമ്പാടുമുള്ള മതനേതാക്കളോട് യു.എൻ മേധാവി നന്ദി അറിയിച്ചു. ക്രൈസ്റ്റ്​ ചർച്ച്​ മസ്​ജിദിൽ വെടിവെപ്പിൽ 51 പേർ കൊല്ലപ്പെട്ട ദിനമായ മാർച്ച്​ 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു.


Post a Comment

Previous Post Next Post