ഉമ്മൻചാണ്ടി വധശ്രമക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 110 പ്രതികളെ വെറുതെ വിട്ടു

(www.kl14onlinenews.com)
(27-Mar-2023)

ഉമ്മൻചാണ്ടി വധശ്രമക്കേസ്: മൂന്ന് പേർ കുറ്റക്കാർ, 110 പ്രതികളെ വെറുതെ വിട്ടു
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. മുൻ സിപിഎം നേതാവ് സിഒടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ണൂർ അസി. സെഷൻസ് കോടതി കണ്ടെത്തിയത്. വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ 110 പ്രതികളെ കോടതി വെറുതെ വിട്ടു.

കണ്ണൂർ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സോളാർ കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം ഉണ്ടായത്.

Post a Comment

Previous Post Next Post