സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 960 രൂപ

(www.kl14onlinenews.com)
(04-FEB-2023)

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 960 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്ക് മുൻപ് സർവകാല റെക്കോർഡിലെത്തിയ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5240 രൂപയും പവന് 41,920 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന്.

രണ്ടു ദിവസമായി വര്‍ധിച്ചുകൊണ്ടിരുന്ന സ്വർണവില വെള്ളിയാഴ്ചയും കുറ‍ഞ്ഞിരുന്നു. പവന് 400 രൂപയാണ് ഇന്നലെ കുറഞ്ഞത്.രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 960 രൂപയുടെ ഇടിവ്,

വ്യാഴാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെയാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. കാൽ ശതമാനത്തിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തിയത്.

കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം നികുതി വർധിപ്പിച്ചിരുന്നു. നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയർത്തിയത്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനമാണ് തീരുവ. മൂന്ന് ശതമാനം ജിഎസ്ടി കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനം നികുതിയാകും. ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് ഇപ്പോൾ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്.

2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)



Post a Comment

Previous Post Next Post