റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ആർ.ബി.ഐ; സാധാരണക്കാർക്ക് പ്രതികൂലമാകും, വായ്പാ ഭാരം കൂടും

(www.kl14onlinenews.com)
(08-FEB-2023)

റിപ്പോ നിരക്ക് 6.5 ശതമാനമാക്കി ആർ.ബി.ഐ; സാധാരണക്കാർക്ക് പ്രതികൂലമാകും, വായ്പാ ഭാരം കൂടും
ഡൽഹി :
റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി. ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും. റിസർവ് ബാങ്ക് ധനനയസമിതിയുടേതാണ് തീരുമാനം. ഒൻപത് മാസത്തിനിടെ തുടർച്ചയായി ആറാം തവണയാണ് റിപ്പോ നിരക്ക് ആർബിഐ കൂട്ടുന്നത്.

റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർന്നു. അതായത് ഹോം ലോൺ മുതൽ ഓട്ടോ, പേഴ്സണൽ ലോൺ വരെയുള്ള എല്ലാത്തിനും വില കൂടും, കൂടുതൽ ഇഎംഐ അടയ്ക്കേണ്ടി വരും. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ കാലയളവോ വർധിക്കും.Post a Comment

Previous Post Next Post