സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 4 സ്ത്രീകൾ മരിച്ചു, 11 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(05-FEB-2023)

സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 4 സ്ത്രീകൾ മരിച്ചു, 11 പേർക്ക് പരിക്ക്
തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ വണ്ണിയമ്പാടിക്ക് സമീപം തിക്കിലും തിരക്കിലും പെട്ട് നാല് വയോധികരായ സ്ത്രീകൾ മരിക്കുകയും, 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രദേശത്ത് നടന്ന സാരി വിതരണ ചടങ്ങിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.

‘തൈപ്പൂസം’ ഉത്സവത്തിന് മുന്നോടിയായി അയ്യപ്പൻ എന്ന് പേരുള്ള വ്യക്തി വിതരണം ചെയ്‌ത സൗജന്യ സാരിയും മറ്റ് വസ്ത്രങ്ങളും ലഭിക്കുന്നതിന് ടോക്കൺ ശേഖരിക്കാൻ ധാരാളം ആളുകൾ പ്രദേശത്ത് തടിച്ചുകൂടിയിരുന്നതായി പോലീസ് പറഞ്ഞു. തമിഴ് മാസമായ തായ് മാസത്തിലെ പൗർണ്ണമിയിൽ ഹിന്ദു തമിഴ് സമൂഹം ആഘോഷിക്കുന്ന ഉത്സവമാണ് 'തൈപ്പൂസം'.

സൗജന്യ സാരിയും വസ്ത്രങ്ങളും ശേഖരിക്കാനുള്ള തിരക്ക് അനിയന്ത്രിതമായതോടെ നാല് വയോധികർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും, ചിലർക്ക് ബോധം നഷ്‌ടപ്പെടുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ എത്തിയപ്പോഴേക്കും ബോധം നഷ്‌ടപ്പെട്ടവരുടെ മുഖത്ത് വെള്ളം തെളിച്ച് നാട്ടുകാർ ഇവരെ ഉണർത്താനുള്ള ശ്രമത്തിലായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Post a Comment

أحدث أقدم