(www.kl14onlinenews.com)
(05-FEB-2023)
കാസർകോട്: നെല്ലിക്കുന്ന് മുഹിയദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് തങ്ങൾ ഉപ്പാപ്പ(റ:അ:)അവർകളുടെ പേരിൽ രണ്ടു വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉറൂസ് ഭക്തി സാന്ദ്രതയോടെ സമാപിച്ചു.
പതിനൊന്ന് ദിനരാത്രങ്ങളിൽ വിശ്വാസികൾ പള്ളിയങ്കണത്തിലും മഖ്ബറകളിലും കവിഞ്ഞൊഴുകുകയായിരുന്നു.മതപ്രഭാഷണങ്ങളും ബുർദകളും ഖവാലിയും ദഫ് മുട്ട് പ്രദർശനങ്ങളും അതോടൊപ്പം പതിനൊന്ന് ദിവസങ്ങളിലായി ഭക്തി നിർഭരമായ കൂട്ട പ്രാർത്ഥനകളും വിശ്വാസികളുടെ ഒത്തു ചേരലും ധന്യതയ്ക്കു കൊഴുപ്പു കൂട്ടി.പ്രാർത്ഥനയ്ക്ക് നെല്ലിക്കുന്ന് മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് ജി.എസ്.അബ്ദുൽ റഹ്മാൻ മദനി നേതൃത്വം നൽകുകയായിരുന്നു.
നാടിന്റെ നാനാ ദിക്കുകളിൽ നിന്നും ആളുകൾ ഉറൂസ് നഗരിയിലേക്ക് ഒഴുകിയെത്തി.നാനാ ജാതി മതസ്ഥരും പ്രാർത്ഥനയ്ക്ക് എത്തി.പതിനൊന്ന് ദിവസങ്ങളിലായി നേർച്ച കഞ്ഞി കുടിക്കുവാൻ വരുന്നവരുടെ വലിയ തിരക്കുമുണ്ടായിരുന്നു.
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ളവരും നിത്യവും അതിഥികളായി എത്തി.
ഇന്ന് രാവിലെ പതിനായിരം ആളുകൾക്ക് അന്നദാനം കൊടുത്തു.ഇതോടെ ഉറൂസിന് പരിസമാപ്തി കുറിച്ചു.
إرسال تعليق