(www.kl14onlinenews.com)
(06-FEB-2023)
കൊല്ലത്ത് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഒന്നര മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന സ്വഭാവക്കാരനായ 29കാരനായ ഇയാൾ ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കൂടാതെ എയർഗൺ ഉപയോഗിച്ച് വധഭീഷണിയും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസവും ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Post a Comment