വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി 2023

(www.kl14onlinenews.com)
(26-FEB-2023)

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

ബദിയടുക്ക: നവജീവന ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരായ സരസീരുഹാക്ഷൻ നമ്പ്യാർ, മാലതി ദേവി, ഐ. ഹരീഷ്, ശ്രീകൃഷ്ണ എന്നീ അധ്യാപകർക്കു പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
പി.ടി.എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
പി. ടി. എ കമ്മിറ്റി മെമ്പർമാരായ എസ്. മുഹമ്മദ്‌, അനിൽകുമാർ, പ്രധാനാധ്യാപിക
പി മിനി, അധ്യാപകരായ
വി.ഇ ഉണ്ണികൃഷ്ണൻ,
ബി കെ വിജയൻ, വി എം കാർത്തിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംസ്ഥാന, ജില്ലാ കലോത്സവത്തിന് വിജയിച്ച കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു.


Post a Comment

Previous Post Next Post