ട്രാക്കിൽ അറ്റകുറ്റപ്പണി, ജനശതാബ്ദി അടക്കം മൂന്നു ട്രെയിനുകൾ റദ്ദാക്കി

(www.kl14onlinenews.com)
(26-FEB-2023)

ട്രാക്കിൽ അറ്റകുറ്റപ്പണി, ജനശതാബ്ദി അടക്കം മൂന്നു ട്രെയിനുകൾ റദ്ദാക്കി
പാലക്കാട്‌ :
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. പാളം ബലപ്പെടുത്തുന്ന പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തൃശൂരിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ ഇന്ന് റദ്ദാക്കി.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1.ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
2. വൈകിട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു
3. രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും
ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും
ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി- ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും

നാളെ റദ്ദാക്കിയത്

1. കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി

അതേസമയം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ ആവശ്യാനുസരണം അധിക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കണ്ണൂർ ജനശതാബ്ദി റദ്ദാക്കിയ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നത്.


Post a Comment

Previous Post Next Post