സന്നദ്ധ രക്തദാന ബോധവത്കരണ ക്യാമ്പയിൻ ലഘുലേഖ പ്രകാശനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ശാഫി കൊല്ലം നിർവഹിച്ചു

(www.kl14onlinenews.com)
(27-FEB-2023)

സന്നദ്ധ രക്തദാന ബോധവത്കരണ ക്യാമ്പയിൻ ലഘുലേഖ പ്രകാശനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ശാഫി കൊല്ലം നിർവഹിച്ചു
തൃക്കരിപ്പൂർ : സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ ബ്ലഡ് ഡോണേർസും മുനവ്വിർ സിറ്റി തൃക്കരിപ്പൂർ ക്ലബും സംയുക്തമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിൻ ലഘുലേഖ പ്രകാശനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ ശാഫി കൊല്ലം നിർവഹിച്ചു. തൃക്കരിപ്പൂർ ഫെസ്റ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ മുനവ്വിർ സിറ്റി തൃക്കരിപ്പൂർ രക്ഷാധികാരി ആർകോ റഹീമിന് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്. സന്നദ്ധ രക്തദാന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു മുന്നേറുന്ന തൃക്കരിപ്പൂർ ബ്ലഡ് ഡോണേർസിന് അഭിനന്ദനം നേർന്ന് യുവാക്കൾ സന്നദ്ധ രക്തദാന രംഗത്തേക്ക് മുന്നിട്ടിറങ്ങണമെന്നും ശാഫി കൊല്ലം അഭ്യര്‍ഥിച്ചു. ചടങ്ങില്‍ തൃക്കരിപ്പൂർ ഫെസ്റ്റ് കോഡിനേറ്റർ അമൽ തലശേരി, ഗ്രാമ പഞ്ചായത്തംഗം ഫായിസ് ബീരിച്ചേരി, TBD ഭാരവാഹികളായ ഡോ. നബീൽ ഒ.ടി, അബ്ദുല്‍ ജലീല്‍ ഒ. ടി, സമദ് പേക്കടം, മഹ്റൂഫ് ആയിറ്റി, മുനവ്വിർ സിറ്റി തൃക്കരിപ്പൂർ വർക്കിംഗ് സെക്രട്ടറി അബ്ദുള്ള എൻ. പി പങ്കെടുത്തു. മാര്‍ച്ച് 12 ഞായറാഴ്ച മുനവ്വിർ സിറ്റിയുടെ കീഴിൽ നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാന്‍ സംഘാടകര്‍ അറിയിച്ചു.
7791 900 200
9847477774
7559912025

Post a Comment

Previous Post Next Post