(www.kl14onlinenews.com)
(07-FEB-2023)
മേൽപറമ്പ: കൈനോത്ത് റോഡ് വിഷയം ചർച്ച ചെയ്യപ്പെടുന്നത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് അന്ന് ആ പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ വോട്ട് ബഹിഷ്കരിക്കുകയും, ഒരു ദേശത്തിന്റെ വികസനത്തിന് കൂട്ട് നിൽക്കാത്തവർക്ക് വോട്ട് നൽകില്ല എന്ന ഉറച്ച തീരുമാനം കൈ കൊള്ളുകയും ചെയ്തപ്പോൾ മത്സര രംഗത്തുണ്ടായിരുന്ന സി.എച്ച് കുഞ്ഞമ്പു ആ പ്രദേശത്തെ യുവാക്കളെ നേരിട്ട് കണ്ട് ഞാൻ വിജയിച്ചാൽ റോഡ് നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകുകയും.ആ വാഗ്ദാനം നടപ്പിൽ വരുത്തുന്നതിന് വേണ്ടി ഒരു കൂട്ടം കൈനോത്തെ ജനങ്ങൾ സംഘടിച്ച് സി എച്ച് കുഞ്ഞമ്പുവിന് വോട്ട് നൽകുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ വിജയിച്ച സി എച് കുഞ്ഞമ്പു വാഗ്ദാനം ചെയ്ത പോലെ തീരദേശമേഖല വികസനത്തിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുകയും റോഡ് നിർമ്മാണം അരംഭിക്കുകയും ചെയ്തു._ഇന്നത്തെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജാ അബുബക്കർ,ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കാലത്ത് 20 ലക്ഷം ചിലവിൽ നിർമിച്ച റോഡ് കേവലം വർഷം മുമ്പ് മാത്രം നടത്തിയ റോഡിലെ കോൺഗ്രീറ്റ് പൊട്ടിച്ചു അതിന് മീതെ വീണ്ടും കോൺഗ്രീറ്റ് ഇടാൻ ഉള്ള ശ്രമം നാട്ടിലെ ചില സാമൂഹ്യ പ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ ചോദ്യം ചെയ്ത ആളുകളെ നിസ്സാരവത്കരിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ആത്മാഭിമാനമുള്ള സാമൂഹിക പ്രവർത്തകൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് പരാതി നൽകിയതോട് കൂടി നിർമ്മാണ പ്രവർത്തനം നിലയ്ക്കുകയാണുണ്ടായത്.
ശേഷം കൈനോത്ത് റോഡ് വികസന സമിതിയും പരാതിക്കാരനുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയരുമായും സംസാരിക്കുകയും... വിജിലൻസുമായി സംസാരിക്കുകയും, മുമ്പ് നിർമ്മിച്ച റോഡ് പൊളിച്ച് മാറ്റാൻ ശ്രമിച്ചത് തെറ്റ് തന്നെയാണ് കണ്ടെത്തുകയാണ് ഉണ്ടായത്.
സർക്കാർ ഫണ്ട് അനാവശ്യമായി ചില വഴിക്കപ്പെടുമ്പോൾ അത് ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശം ഉണ്ട് അത് ചെയ്ത സാമൂഹിക പ്രവർത്തകനെ സാമൂഹ്യ മദ്ധ്യേ ഇകഴ്ത്താനും പരിഹസിക്കാനും ശ്രമിച്ചാൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് നാട്ടുകാർ എന്ന കാര്യം സ്വയം മനസ്സിലാക്കി ജനങ്ങളുടെ വികാരത്തോടൊപ്പം നിന്ന ജനകീയ വികസന സമിതി പ്രവർത്തകരായ അബ്ബാസ് കൈനോത്ത് ശിഹാബ് കൈനോത്ത് അഷറഫ് കടാങ്കോട് എന്നിവരുടെ കഠിനമായ ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടും നിർമ്മാണം തുടങ്ങാൻ തീരുമാനമായത്
إرسال تعليق