'അദാനിയുമായി മോദിക്കെന്ത് ബന്ധം?'; ലോക്സഭയില്‍ ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍

(www.kl14onlinenews.com)
(07-FEB-2023)

'അദാനിയുമായി മോദിക്കെന്ത് ബന്ധം?'; ലോക്സഭയില്‍ ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍ 
ഡൽഹി :
പ്രധാനമന്ത്രിയുടെ വിദേശപര്യടനങ്ങള്‍ അദാനിക്കുവേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ ഗുരുതര ആരോപണം. അദാനിക്കുവേണ്ടി വിമാനത്താവള നടത്തിപ്പ് ചട്ടങ്ങളും പ്രതിരോധകരാര്‍ നിബന്ധനകളും മാറ്റിയെന്ന് ലോക്സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു. അദാനി വിഷയത്തില്‍ രാവിലെ പാര്‍ലമെന്‍റ് തടസപ്പെട്ടെങ്കിലും പിന്നീട് പ്രതിപക്ഷം നന്ദിപ്രമേയ ചര്‍ച്ചയുമായി ഇരുസഭകളിലും സഹകരിച്ചു.

അദാനി നരേന്ദ്ര മോദിയുടെ വിധേയനാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. മോദി മുഖ്യമന്ത്രിയായിരിക്കെയാണ് അദാനിയുമായുള്ള ബന്ധം തുടങ്ങുന്നത്. 2014 മുതല്‍ അദാനിയുടെ ആസ്തി പലമടങ്ങ് വര്‍ധിച്ചു. മുന്‍പരിചയമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കരുതന്ന വിമാനത്താവള നടത്തിപ്പിലെയും പ്രതിരോധമേഖലയിലെയും ചട്ടങ്ങള്‍ അദാനിക്കുവേണ്ടി മാറ്റി. സര്‍ക്കാര്‍ അധികാരം വ്യക്തിയുടെ വ്യവസായവളര്‍ച്ചയ്ക്ക് എങ്ങിനെ ഉപയോഗിക്കാമെന്നതിന് പഠനവിഷയമാണ് മോദി അദാനി ബന്ധം. പൊതുമേഖല ബാങ്കുകളും എല്‍െഎസിയും അദാനിക്ക് തീറെഴുതി നല്‍കി. മോദിയുടെ വിദേശനയവും വിദേശപര്യടനവും അദാനിക്ക് വേണ്ടിയാണ്.

ചട്ടങ്ങള്‍ മാറ്റിയെന്ന ആരോപണത്തിന് തെളിവ് സമര്‍പ്പിക്കണം. അല്ലെങ്കില്‍ മാപ്പു പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. മോദിയും അദാനിയും ഒന്നിച്ചുള്ള ചിത്രം ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടാന്‍ രാഹുല്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ വിലക്കി. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയതിനെതിരെ യുഡിഎഫ് എംപിമാരും കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് ഇടത് എംപിമാരും പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് അദാനിയുമായുള്ള സൗഹൃദം. അദാനി പ്രധാനമന്ത്രിയുടെ വിധേയനായിരുന്നു. അദാനിക്ക് വേണ്ടി വിമാനത്താവള നടത്തിപ്പുചട്ടം മാറ്റി. ആറ് വിമാനത്താവളങ്ങള്‍ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. മോദിയും വിദേശ പര്യടനവും രാജ്യത്തിന്റെ വിദേശനയവും അദാനിക്ക് വേണ്ടിയാണ്', രാഹുല്‍ വിമര്‍ശിച്ചു.

Post a Comment

أحدث أقدم