പ്രമുഖ വ്യക്തികളുമായി എം.വി. ഗോവിന്ദന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

(www.kl14onlinenews.com)
(27-FEB-2023)

പ്രമുഖ വ്യക്തികളുമായി എം.വി. ഗോവിന്ദന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
മലപ്പുറം: തിങ്കളാഴ്ച രാവിലെ 8.30ന്‌ പ്രമുഖ വ്യക്തികളുമായി ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദന്‍ കൂടിക്കാഴ്ച നടത്തും.കാവുങ്ങൽ ബൈപാസിലെ ഹോട്ടൽ വുഡ്‌ബൈനിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എൽ.ഡി.എഫ്‌ ജില്ല നേതാക്കളും പങ്കെടുക്കും.

തുടർന്ന്‌ 10ന് വേങ്ങര, 11ന്‌ വള്ളിക്കുന്ന്‌ മണ്ഡലത്തിലെ അത്താണിക്കൽ, മൂന്നിന്‌ തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട്‌, വൈകീട്ട്‌ നാലിന്‌ താനൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം അഞ്ചിന്‌ ജനകീയ പ്രതിരോധ ജാഥ തിരൂരിൽ സമാപിക്കും.

ചൊവ്വാഴ്ച പൊന്നാനി, തവനൂർ, വളാഞ്ചേരി, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകീട്ട്‌ അഞ്ചിന് മഞ്ചേരിയിൽ സമാപിക്കും. ബുധനാഴ്ച രാവിലെ 10ന് അരീക്കോട്ടുനിന്ന് ആരംഭിക്കും. തുടർന്ന് നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം പെരിന്തൽമണ്ണയിൽ സമാപിക്കും. വൈകീട്ടോടെ പാലക്കാട് കൂറ്റനാട്ടേക്ക് പ്രവേശിക്കും.

Post a Comment

Previous Post Next Post