ജിംഖാന നാലപ്പാട് ട്രോഫി; സക്സസ് പോയിന്റ് കോളേജ് എഫ് സി ജേതാക്കൾ

(www.kl14onlinenews.com)
(03-FEB-2023)

ജിംഖാന നാലപ്പാട് ട്രോഫി; സക്സസ് പോയിന്റ് കോളേജ് എഫ് സി ജേതാക്കൾ
ദുബായ്: ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ തുടർച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻറെ എട്ടാമത് സീസണിൽ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ഈസാ ഗ്രൂപ്പ് ചെർപളശ്ശേരിയെ പരാചയപ്പെടുത്തി സക്സസ് പോയിൻറ് കോളേജ് എഫ് സി ജേതാക്കളായി. പതിനായിരം ദിർഹം ക്യാഷ് പ്രൈസാണ് ജേതാക്കൾക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ്പ് മാനേജർ ഷഹീൻ അബൂബക്കർ, സഫാ ഗ്രൂപ്പ് ഡയറക്റ്റർ മൻസൂർ തിടിൽ എന്നിവർ ചേർന്ന് ജേതാക്കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

ടൂർണമെൻറിലെ ഓരോ കളികളും അത്യന്തം വാശി നിറഞ്ഞതായിരുന്നു. ജിംഖാന നാലപ്പാട് ട്രോഫി എട്ടാം സീസണിലെ മികച്ച കളിക്കാരനായി സക്സസ് പോയിൻറ് കോളേജിലെ ഹാരിസ്, ഏറ്റവും നല്ല ഗോൾ കീപ്പറായി ഈസാ ഗ്രൂപ്പിലെ സമീർ, മികച്ച ഫോർവേഡ് ഈസാ ഗ്രൂപ്പിലെ തന്നെ സഞ്ജയ്, ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ സക്സസ് പോയിൻറിലെ ജിഫ്‌സൺ ഏറ്റവും നല്ല ഡിഫെൻഡറായി നൗഫൽ എന്നിവരെ തെരഞ്ഞെടുത്തു. ഫെയർപ്ലേ അവാർഡ് ഈ സീസണിലും കോസ്റ്റൽ തിരുവനന്തപുരം തന്നെ കരസ്ഥമാക്കി.

സമാപന ചടങ്ങിൽ ജിംഖാന ഗൾഫ് ചാപ്റ്റർ പ്രസിഡൻറ് ഹനീഫ മരവയൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അമീർ കല്ലട്ര സ്വാഗതം പറഞ്ഞു. സഫാ ഗ്രൂപ്പ് ഡയറക്റ്റർ സലീം സാൾട്ട് കളനാട്, വെൽഫിറ്റ് ഗ്രൂപ്പ് ഡയറക്റ്റർമാരായ സുഹൈർ യഹ്‌യ തളങ്കര, സഹീർ യഹ്‌യ തളങ്കര, മുഹമ്മദ് കുഞ്ഞി കാദിരി, സാജു ചെടേക്കാൽ, ഹമീദ് ചെമ്പരിക്ക, ഇല്ല്യാസ് പള്ളിപ്പുറം, അബ്ദുൽ അസീസ് സി ബി, ഫൈസൽ മുഹ്‌സിൻ ദീനാർ, അഷ്‌റഫ് ബോസ്, സമീർ ജീകോം, ഹനീഫ ടി ആർ, നൗഷാദ് വളപ്പിൽ, റഹ്‌മാൻ കൈനോത്ത്, നിയാസ് ചേടിക്കമ്പനി, റഹ്‌മാൻ ഡി എൽ ഐ, കെഫാ ഭാരവാഹികളായ ജാഫർ റേഞ്ചർ, നൗഷാദ്, ആദം തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റാഫി പള്ളിപ്പുറം നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post