ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സൈന്യം വധിച്ചു; ഒരു സൈനികന് വീരമൃത്യു

(www.kl14onlinenews.com)
(28-FEB-2023)

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സൈന്യം വധിച്ചു; ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമ്യത്യു. ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മയെ കൊലപ്പെടുത്തിയ ടി.ആര്‍.എഫ് ഭീകരൻ ആക്വിബ് ഭട്ടിനെ സൈന്യം വധിച്ചു. പദ്ഗംപോര ഗ്രാമത്തിൽ പുലർച്ചെ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ 2 രാഷ്ട്രീയ റൈഫിൾസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ ഒരാളാണ് മരിച്ചത്. ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന ഒരു ഭീകരനായി സൈന്യം തിരച്ചില്‍ തുടരുകയാണ്. സുരക്ഷ അവലോകനത്തിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സംഘം ഉടൻ ജമ്മു കശ്മീരിലെത്തും.

Post a Comment

Previous Post Next Post