നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ കുടുങ്ങി

(www.kl14onlinenews.com)
(28-FEB-2023)

നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ കുടുങ്ങി
മലപ്പുറം കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ രണ്ട് പേരാണ് കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആദ്യം ഒരാളെ പുറത്തേയ്ക്ക് എത്തിക്കുന്നതിനുള്ള അവസാന ഘട്ട ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ മറുവശത്ത് വീണ്ടും കിണര്‍ ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

Post a Comment

Previous Post Next Post