സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

(www.kl14onlinenews.com)
(24-FEB-2023)

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നു തുടങ്ങും. ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്.

ഇതില്‍ ഒരു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് സംസ്ഥാന ധനവകുപ്പ് അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്.

2000 കോടി വായ്പ ആവശ്യപ്പെട്ടതില്‍ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാവശ്യമായ പണം മാത്രമാണ് ലഭിച്ചത്.

Post a Comment

Previous Post Next Post