(www.kl14onlinenews.com)
(09-FEB-2023)
പുഴയിൽ മുങ്ങിത്താഴുകയായിരുന്ന ബാലനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മുഹമ്മദ് ഹിബത്തുള്ളക്ക് നാടിന്റെ അഭിനന്ദനം
പള്ളങ്കോട് : കുളിക്കുന്നതിനിടെ പയശ്വിനി പുഴയിൽ മുങ്ങിത്താഴുകയായിരുന്ന 11 വയസ്സുക്കാരനെ ആത്മധൈര്യത്തോടെ
അതിസാഹസികമായി രക്ഷപ്പെടുത്തിയ എട്ട് വയസ്സുക്കാരനായ
മുഹമ്മദ് ഹിബത്തുള്ള നാടിന്റെ അഭിമാനമായി.
സറോളി ദാറുൽ ഉലൂം ഹയർ സെക്കൻഡറി മദ്റസ അദ്യാപകൻ
ഇബ്രാഹീം നഈമിയുടേയും , ബുഷ്റ എന്നീ ദമ്പതികളുടെ മകനും ,
സർ സയ്യിദ് എൽ പി സ്കൂൾ , ഹയാത്തുൽ ഇസ്ലാം സുന്നീ മദ്റസയിലും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് മുഹമ്മദ് ഹിബത്തുള്ള.
എസ്. ജെ. എം കാസർകോട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
കേരളാ മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പള്ളങ്കോട് യുണിറ്റിന്റെ നേതൃത്വത്തിൽ
എസ് വൈ എസ് സാമുഹികം പ്രസിഡന്റ്
സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഹിബത്തുള്ളയെ ആദരിച്ചു.
إرسال تعليق