വിദ്യാർത്ഥിനിയെ കായിക അദ്ധ്യാപകൻ മാനസികമായി പീഡിപ്പിച്ചതായി പരാതി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബാലവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി

(www.kl14onlinenews.com)
(02-FEB-2023)

വിദ്യാർത്ഥിനിയെ കായിക അദ്ധ്യാപകൻ മാനസികമായി പീഡിപ്പിച്ചതായി പരാതി
മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബാലവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി
മേൽപറമ്പ: ചന്ദ്രഗിരി ഗവ: ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കായികാദ്ധ്യാപകൻ അതിക്രൂരമായ രീതിയിൽ മാനസിക പീഡനം നടത്തിയതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനിയുടെ പിതാവ് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ബാലവകാശ കമ്മീഷൻ മറ്റ് വിദ്യാഭ്യാസ അനുബന്ധ സ്ഥാപനങ്ങൾക്കും പരാതി നൽകി.
പി.ടി. പിരിഡിൽ വിദ്യാർത്ഥികളെ ഗ്രൗണ്ടിലേക്ക് കൊണ്ട് പോകാൻ വന്നപ്പോൾ തൻെറ മകൾ ഗ്രൗണ്ടിലേക്ക് വരാൻ കഴിയുന്നില്ലെന്നും, ക്ഷീണമുണ്ടെന്നും അധ്യാപകനോട് പറഞ്ഞെന്നും അത് ഗൗനിക്കാതെ അധ്യാപകൻ കുട്ടിയുടെ നേർക്ക് കസേര പൊക്കി എറിയുകയും, അസഭ്യ വാക്കുകൾ പറഞ്ഞ് നിർബന്ധിച്ച് വലിച്ചിഴച്ചു ഗ്രൗണ്ടിൽ കൊണ്ട് പോയി ഓടിപ്പിക്കുകയും കുട്ടി തളർന്ന് വീഴുകയും തളർന്ന് വീണ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വരാൻ വേണ്ടി സ്കൂൾ പ്രധാനദ്ധ്യാപകൻ രക്ഷിതാവിനെ വിളിച്ചറിയിക്കുകയും, വീട്ടിലെത്തിയ കുട്ടി ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയാത്തതിന്റെ കാര്യം മാതാവിനോട് പറഞ്ഞപ്പോഴാണ് ഒരധ്യാപകന്റെ ക്രൂരത മനസ്സിലായതെന്നും പരാതിയിൽ പറയന്നു.
ആർത്തവ കാലമായതിനാലും നിലക്കാത്ത രക്തസ്രാവവും ഉളളതിനാലാണ് ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയാതിരുന്നതെന്നും, അദ്ധ്യാപകൻ കുട്ടിയെ ഗ്രൗണ്ടിൽ ഓടിപ്പിക്കുക വഴി അമിത രക്തസ്രാവമുണ്ടായതിനാൽ ആശുപത്രിയിൽ കൊണ്ട് പോയി ട്രിപ്പ് നൽകിയതിന് ശേഷമാണ് ചെറിയൊരു ആശ്വാസമുണ്ടായതെന്നും പരാതിയിൽ പറയന്നു.
വിദ്യാർത്ഥികളുടെ മാനസിക പ്രയാസങ്ങൾ മനസ്സിലാക്കാത്ത ഇത്തരം അദ്ധ്യാപകർക്കെതിരെ ശക്തമായ വകുപ്പ് തല നിയമനടപടികൾ കൈ കൊള്ളണമെന്നും വിദ്യാർത്ഥിനിയുടെ പിതാവ് അബ്ദുൽ ഖാദർ എം ചെമ്പിരിക്ക പരാതിയിൽ ആവശ്യപ്പെട്ടു.Post a Comment

Previous Post Next Post