(www.kl14onlinenews.com)
(10-FEB-2023)
തിരുവനന്തപുരത്ത് വന്‍ തീ പിടുത്തം. നഗരത്തിലെ ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഈ കെട്ടിടത്തില്‍ നിന്ന് സമീപത്തുളള മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പ്രദേശത്ത് കൂട്ടിയിട്ട പഴയ ഒപ്റ്റിക്കല്‍ കേബിളുകളാണ് തീപിടിച്ചത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി.
എംപി അപ്പൻ റോഡിൽ 30 വർഷമായി പ്രവർത്തിക്കുന്ന അക്വേറിയം കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഇവിടെനിന്നാണ് നഗരത്തിലെ വിവിധ കടകളിലേക്ക് അക്വേറിയവും മീനും വിതരണം ചെയ്തിരുന്നത്. ഗോഡൗണിൽ അക്വേറിയം നിർമാണത്തിനാവശ്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ചില വെൽഡിങ് ജോലികൾ സ്ഥലത്ത് നടന്നിരുന്നതായി സൂചനയുണ്ട്. സംഭവം നടക്കുമ്പോൾ 5 ജീവനക്കാർ കടയിലുണ്ടായിരുന്നു. അവരെല്ലാം പുറത്തുചാടി രക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ രക്ഷപ്പെടുത്തി.
إرسال تعليق