വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി, സത്യപ്രതിജ്ഞ ചെയ്തു

(www.kl14onlinenews.com)
(07-FEB-2023

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി, സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിന്റെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു. അതേസമയം, ജഡ്ജിയായി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കൊളീജിയത്തിന് വിക്ടോറിയ ​ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം സർക്കാർ നൽകിയില്ലെന്ന് ആനന്ദ് ഗ്രോവർ പറഞ്ഞു. ജഡ്ജിയാകുന്ന വ്യക്തിയുടെ വീക്ഷണങ്ങളെയാണ് എതിർക്കുന്നത് ആനന്ദ് ഗ്രോവർ പറഞ്ഞു. കൊളീജിയം ഈ പരാതികൾ പരിഗണിച്ചില്ല എന്ന് കരുതുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയിൽ ഉള്ളപ്പോഴാണ് നിയമനം നടന്നതെന്ന് ഹർജിക്കാർ വാദിച്ചു. കൊളീജിയം തീരുമാനം റദ്ദാക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി.

Post a Comment

Previous Post Next Post