സംസ്ഥാന ബജറ്റ് 2023: പ്രവാസികൾക്ക് ആശ്വാസം; വിമാനയാത്രാ ചെലവ് കുറക്കാൻ ഇടപെടൽ നടത്താൻ 15 കോടിയുടെ കോർപസ് ഫണ്ട്

(www.kl14onlinenews.com)
(03-FEB-2023)

സംസ്ഥാന ബജറ്റ് 2023:
പ്രവാസികൾക്ക് ആശ്വാസം; വിമാനയാത്രാ ചെലവ് കുറക്കാൻ ഇടപെടൽ നടത്താൻ 15 കോടിയുടെ കോർപസ് ഫണ്ട്
തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.

റബർ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വർധിപ്പിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തെ റബർ കർഷകരെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ബജറ്റ് വിഹിതം വർധിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. റബർ കൃഷിക്കാർ വലിയ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സർക്കാർ നയമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷൻ മേഖല കേരളത്തിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏറെകാലമായി പ്രതിസന്ധി നേരിടുന്ന പരമ്പരാഗത വ്യവസായങ്ങളെയും തോട്ടവിളകളെയും ആഗോള മാന്ദ്യം പുറക്കോട്ടടിക്കാൻ സാധ്യതയുണ്ടെന്നും കൃഷിക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി.


Post a Comment

Previous Post Next Post