ക്ഷേമ, വികസന പദ്ധതികള്‍ക്കായി 100 കോടി; റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി, ലൈഫ് മിഷന് 1436 കോടി

(www.kl14onlinenews.com)
(03-FEB-2023)

ക്ഷേമ, വികസന പദ്ധതികള്‍ക്കായി 100 കോടി; റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി,
ലൈഫ് മിഷന് 1436 കോടി

തിരുവനന്തപുരം: ക്ഷേമ,വികസന പദ്ധതികള്‍ക്കായി 100 കോടി രൂപ നീക്കിവച്ചു 2023-24 സംസ്ഥാന ബജറ്റ്. സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നു ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. കേന്ദ്രം ധനകാര്യ ഇടങ്ങള്‍ വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും.

നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനവര്‍ധന 85,000 കോടിയായി ഉയരും. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 വളര്‍ച്ചയുണ്ടായി. കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനമാണു വളര്‍ച്ച. നികുതി, നികുതിയേതര വരുമാനം കൂട്ടും.

ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71,393 കോടി നീക്കിവച്ചു. കെ എസ് ആര്‍ ടി സിക്കു 3400 കോടി നല്‍കി. കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.

വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടി ബജറ്റ് സബ്സിഡി. നെല്‍കൃഷി വികസനത്തിന് 91.75 കോടി അനുവദിച്ചു.

കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടി. നാളികേരത്തിന്റെ താങ്ങുവില 34 രൂപയായി ഉയര്‍ത്തി. വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ 50.85 കോടി. വിള ഇന്‍ഷുറന്‍സിന് 30 കോടി. ക്ഷീരഗ്രാമം പദ്ധതിക്ക് 2.4 കോടി. ഡയറി പാര്‍ക്കിനായി ആദ്യഘട്ടത്തില്‍ രണ്ടു കോടി രൂപയും നീക്കിവച്ചു.

കടലാസ് രഹിത ബജറ്റ് ബജറ്റാണു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്.

ലൈഫ് മിഷന് 1436 കോടി

ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷനിൽ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും പൂർത്തയാക്കും. 1436.26 കോടി ഇതിനായി വകയിരുത്തി. ഇതുവരെ 3,22,922 വീടുകൾ നിർമിച്ചു


Post a Comment

Previous Post Next Post