157 പുതിയ നഴ്‌സിങ് കോളജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി

(www.kl14onlinenews.com)
(01-FEB-2023)

157 പുതിയ നഴ്‌സിങ് കോളജുകള്‍, കുട്ടികള്‍ക്കായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി
ഡല്‍ഹി: നഴ്‌സിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റത്തിന് രാജ്യത്ത് 157 പുതിയ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാങ്കേതികവിദ്യയില്‍ കുട്ടികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഫോര്‍ കിഡ്‌സിന് രൂപം നല്‍കും. കൗമാരക്കാരെയും ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഏഴ് മേഖലകള്‍ക്കാണ് ഈ ബജറ്റ് മുന്‍ഗണന നല്‍കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖല, അടക്കമുള്ള മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

Post a Comment

Previous Post Next Post