പെഷാവറിലെ മസ്ജിദ് സ്ഫോടനം: മരണം 83 ആയി

(www.kl14onlinenews.com)
(31-Jan-2023)

പെഷാവറിലെ മസ്ജിദ് സ്ഫോടനം: മരണം 83 ആയി
പാക്കിസ്ഥാനിലെ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ മരണം 83 ആയി. പെഷാവറിൽ പോലീസ് ആസ്ഥാനത്തിന് തൊട്ടുതാഴെ, അതീവ സുരക്ഷാ മേഖലയിലാണ് ചാവേറാക്രമണം ഉണ്ടായത്. തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ എന്ന സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റഎടുത്തിട്ടുണ്ട്. 57 പേർ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം നടക്കുമ്പോൾ പള്ളിയ്ക്കുള്ളിൽ 400ൽ അധികം പേരുണ്ടായിരുന്നു. മരിച്ചവരിൽ 27 പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരിച്ചവരിൽ ഭൂരിഭാഗവും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ടിടിപി ഭീകരാനയ ഖാലിദ് ഖൊറാസനി കഴിഞ്ഞ വർഷം വധിക്കപ്പെട്ടതിന്റെ പ്രതികാരമാണ് സ്ഫോടനമെന്നാണ് വിവരം.

Post a Comment

Previous Post Next Post