ടയറിനടിയിൽ നിന്ന് മുടിമുറിച്ച് ജീവിതത്തിലേക്ക്: ബസിനടിയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

(www.kl14onlinenews.com)
(31-Jan-2023)

ടയറിനടിയിൽ നിന്ന് മുടിമുറിച്ച് ജീവിതത്തിലേക്ക്: ബസിനടിയിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
കോ​ട്ട​യം: ചി​ങ്ങ​വ​ന​ത്ത്​ ഓടുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിനടിയിൽ വീണ യുവതി അൽഭുതകരമായി രക്ഷ​പ്പെട്ടു. ബസിന്റെ ടയറിനടിയിൽ യുവതിയുടെ മുടി കുടുങ്ങിയതോടെ നാട്ടുകാർ ചേർന്ന് മുടിമുറിച്ചാണ് രക്ഷിച്ചത്.

കു​റി​ച്ചി സ്കൂ​ൾ ജീ​വ​ന​ക്കാ​രി കു​റി​ച്ചി സ്വ​ദേ​ശി​നി അ​മ്പി​ളി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ചി​ങ്ങ​വ​നം പു​ത്ത​ൻ​പാ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളുമാ​യി വ​രു​ന്ന ബ​സി‍െൻറ ആ​യയാണ്​ അ​മ്പി​ളി.

കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെ ഇ​തു​വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി കോ​ത​മം​ഗ​ലം ഫാ​സ്റ്റ് വരുന്നത് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം പെ​ട്ടെ​ന്ന്​ ബ്രേ​ക്ക് ചെ​യ്തെ​ങ്കി​ലും ഇ​വ​രെ ക​ട​ന്നാ​ണ് നി​ന്ന​ത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.

ട​യ​റി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്താ​യാ​ണ് അ​മ്പി​ളി വീണത്. ടയറിനടിയില്‍ മുടി കുടുങ്ങിയതോടെ എഴുന്നേൽക്കാൻ കഴിയാതായി. സമീപത്ത് തട്ടുകട നടത്തുന്നയാൾ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. റോ​ഡി​ൽ ത​ല​യ​ടി​ച്ച​തി​നെ തു​ട​ർ​ന്നു നി​സ്സാ​ര പ​രി​ക്കേ​റ്റ അ​മ്പി​ളി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.Post a Comment

Previous Post Next Post