കിവികളേയും കൂട്ടിലടയ്ക്കാന്‍ ഇന്ത്യ; ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

(www.kl14onlinenews.com)
(18-Jan-2023)

കിവികളേയും കൂട്ടിലടയ്ക്കാന്‍ ഇന്ത്യ; ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഹൈദരാബാദ് :
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹൈദരാബാദില്‍ വച്ചാണ് മത്സരം. ശ്രീലങ്കയ്ക്കെതിരെ റെക്കോര്‍ഡ് ജയം നേടിയ ആത്മവിശ്വാസത്തിലാണ് കിവികളെ നേരിടാന്‍ രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുന്നത്.

ഇന്ത്യക്കെതിരായ പരമ്പരകളില്‍ മികവ് പുലര്‍ത്തുക എന്ന ശീലം ന്യൂസിലന്‍ഡിനുണ്ട്. 2016, 2017 വര്‍ഷങ്ങളില്‍ നടന്ന പരമ്പരകള്‍ ഡിസൈഡറിലേക്ക് പോയിരുന്നു. പാക്കിസ്ഥാനെ 2-1 ന് കീഴടക്കിയതിന്റെ ആത്മവിശ്വാസവും കിവികള്‍ക്കുണ്ടാകും. എന്നാല്‍ കെയിന്‍ വില്യംസണ്‍, ടിം സൗത്തി എന്നീ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ മണ്ണില്‍ ഇരുതാരങ്ങളുടേയും അഭാവം ന്യൂസിലന്‍ഡിന് തിരിച്ചടിയാകും. ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത രണ്ട് മത്സരങ്ങളില്‍ 373, 390 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്കോര്‍. അതുകൊണ്ട് തന്നെ മികച്ച ഫോമിലുള്ള ബാറ്റിങ് നിരയ്ക്ക് മുന്നിലേക്കാണ് ന്യൂസിലന്‍ഡ് എത്തുന്നത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവരടങ്ങിയ ടോപ് ത്രി റെഡ് ഹോട്ട് ഫോമിലാണ്.

ശ്രീലങ്കയ്ക്കെതിര അണിനിരത്തിയതില്‍ നിന്ന് വ്യത്യസ്തമായ ടീമുമായായിരിക്കും ഇന്ത്യയെത്തുക. ശ്രേയസ് അയ്യര്‍ക്ക് പരുക്ക് പറ്റിയതാണ് പ്രധാന തലവേദന. കെ എല്‍ രാഹുല്‍ വ്യക്തിഗത കാരണങ്ങളാല്‍ പരമ്പരയ്ക്കുണ്ടാകില്ല. ഇത് ഇഷാന്‍ കിഷനും, സൂര്യകുമാര്‍ യാദവിനും അന്തിമ ഇലവനിലേക്കെത്താനുള്ള അവസരം സൃഷ്ടിച്ചിരിക്കുകയാണ്. അക്സര്‍ പട്ടേലിന് പകരക്കാരനായി വാഷിങ്ടണ്‍ സുന്ദറുമെത്തിയേക്കും.

മൂന്ന് സ്പിന്നര്‍മാരെ അണിനിരത്തിയായിരുന്നു പാക്കിസ്ഥാനെതിരായ പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ ഇഷ് സോദിക്ക് പരുക്കില്‍ നിന്ന് മുക്തമാകാന്‍ സാധിക്കാത്തതിനാല്‍ പുതിയ കോമ്പിനേഷനിലേക്ക് കടക്കേണ്ടി വന്നേക്കാം. ഹൈദരാബാദിലെ പിച്ച് സ്പിന്നിനെ തുണച്ച ചരിത്രമാണുള്ളത്.n അതിനാല്‍ തന്നെ ന്യൂസിലന്‍ഡിന് മുന്നിലും വിജയസാധ്യതകളുണ്ട്.

അക്ഷര്‍ പട്ടേലിനും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. റിസര്‍വ് വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സിനിയര്‍ ബൗളര്‍ ടിം സൗത്തിയും ഇല്ലാതെയാണ് കീവിസ് പരമ്പരയ്‌ക്കെത്തിയിട്ടുള്ളത്.

വില്യംസണിന് പകരം ടോം ലാതമാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. വെടിക്കെട്ട് ബാറ്റര്‍മാരായ ഫിന്‍ അലന്‍, ഗ്ലോന്‍ ഫിലിപ്‌സ്, ഡെവണ്‍ കോണ്‍വേ തുടങ്ങിയര്‍ ടീമിലുണ്ട്. പാകിസ്ഥാനെതിരായ പരമ്പര 2-1 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാരായ ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടാനെത്തിയിട്ടുള്ളത്.

Post a Comment

Previous Post Next Post