(www.kl14onlinenews.com)
(07-Jan-2023)
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചു. തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഓൺലൈൻ വഴി വാങ്ങിയ കുഴിമന്തിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. ഭക്ഷണം കഴിച്ച വീട്ടിലെ മറ്റു അംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടിൽ വന്നതായിരുന്നു . ഡിസംബർ 31നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. കാസർകോട് ഉദുമയിലെ
അൽ റൊമൻസിയ ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഞ്ജുശ്രീയുടെ നില ഗുരുതരമായിരുന്നു. മൃതദേഹം ഇന്ന് കാസർക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കും. അവിടെവെച്ചാണ് മറ്റ് നടപടികൾ സ്വീകരിക്കുക. സംഭവത്തെ തുടർന്ന് വീട്ടുകാർ മേൽപറമ്പ് പോലീസിൽ പരാതി നൽകി.
إرسال تعليق