മൂന്ന് വയസ്സുകാരന്റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ചു; മൂന്നംഗ സംഘം യുവദമ്പതികളെ തല്ലിച്ചതച്ചു

(www.kl14onlinenews.com)
(23-Jan-2023)

മൂന്ന് വയസ്സുകാരന്റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ചു; മൂന്നംഗ സംഘം യുവദമ്പതികളെ തല്ലിച്ചതച്ചു
മുണ്ടക്കയം: മൂന്ന് വയസ്സുകാരന്റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച മൂന്നംഗ സംഘം കുഞ്ഞിന്റെ മാതാപിതാക്കളെ തല്ലി ചതച്ചു. കോട്ടയം മുണ്ടക്കയത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മൂന്ന് വയസ്സുള്ള കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് തെറ്റിദ്ധരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. അക്രമികളായ കോരുത്തോട് സ്വദേശി അനന്തു പി ശശി, മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ ആര്‍ രാജീവ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്പിലായിരുന്നു ആക്രമണം. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയുമായി കയര്‍ത്ത അക്രമി സംഘം യുവതിയെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കല്ല് കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
നാട്ടുക്കാരില്‍ നിന്ന് വിവരമറിഞ്ഞ് എത്തിയ പൊലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്നു തന്നെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്‌സൊ കേസ് നിലവിലുണ്ടെന്നും മറ്റ് രണ്ട് പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിന് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുംPost a Comment

Previous Post Next Post