കെഎസ്ആർടിസി സ്വിഫ്റ്റ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

(www.kl14onlinenews.com)
(03-Jan-2023)

കെഎസ്ആർടിസി സ്വിഫ്റ്റ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
L
കളമശ്ശേരി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ മേൽപ്പാലത്തിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് തകർന്നു. ബസ് ഡ്രൈവർക്ക് പരുക്ക്. ഇന്ന് പുലർച്ചെ ആറുമണിയ്ക്കായിരുന്നു സംഭവം. ബസ് ഇടിച്ച് മതിലിലെ കോൺഗ്രീറ്റ് പാളി റെയിൽ പാളത്തിൽ വീഴുകയായിരുന്നു. ട്രെയിനുകൾ കടന്നു പോകാത്ത സമയമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽപ്പെട്ട ബസ് ഡ്രൈവറായ കൊല്ലം സ്വദേശി പ്രജീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിൽ നിന്ന് യാത്രക്കാരുമായി തിരുവന്തപുരത്തേക്ക് വരുകയായിരുന്നു ബസ്. ടിവിഎസ് ജങ്ഷന് മുമ്പുള്ള പാലത്തിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. കോൺഗ്രീറ്റ് പാളി റെയിൽ പാളത്തിലേക്ക് വീണ സമയം ഒരു ഗുഡ്സ് ട്രെയിൻ കടന്ന് വന്നെങ്കിലും അപകടം മനസിലാക്കിയ ഡ്രൈവർ ട്രെയിൻ നിർത്തി. ശേഷം പാളത്തിൽ വീണ കോൺഗ്രീറ്റ് പാളി നാട്ടുകാരുടെ സഹായത്തോടെ എടുത്തുമാറ്റി.
സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സംഭവസ്ഥലത്ത് ക്രെയിൻ എത്തി ബസ് നീക്കം ചെയ്തു.

Post a Comment

Previous Post Next Post