സജി ചെറിയാൻ വീണ്ടും മന്ത്രി; നാളെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു

(www.kl14onlinenews.com)
(03-Jan-2023)

സജി ചെറിയാൻ വീണ്ടും മന്ത്രി; നാളെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം :
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ (Saji Cheriyan) വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ (Governor) ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. സജി ചെറിയാന്‍ നാളെ വൈകിട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക.

സജിചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ഥിരീകരിച്ചിരുന്നു. സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്.

Post a Comment

Previous Post Next Post