പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല; രണ്ട് മൂന്ന് ദിവസത്തിനുളളിൽ യാത്ര തുടരുമെന്ന് ശിഹാബ് ചോറ്റൂർ

(www.kl14onlinenews.com)
(29-Jan-2023)

പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല; രണ്ട് മൂന്ന് ദിവസത്തിനുളളിൽ യാത്ര തുടരുമെന്ന് ശിഹാബ് ചോറ്റൂർ
ഡൽഹി :
കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ. പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വിഡിയോയിൽ അറിയിച്ചു.രണ്ട് മൂന്ന് ദിവസത്തിനുളളിൽ യാത്ര തുടരും. ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്കൂളിലാണ് ഉളളത്. വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുളളതിനാലാണ് ഇതുവരെ ഒന്നും പങ്കുവെക്കാതിരുന്നത്.
തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്സിനോട് ഒന്നും പറയാനില്ലെന്നും ശിഹാബ് ചോറ്റൂർ തന്റെ ഔദ്യോ​ഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

പാകിസ്ഥാൻ ട്രാൻസിറ്റ് വിസക്ക് പകരം ടൂറിസ്റ്റ് വിസ അനുവദിച്ചത് ആണ് ശിഹാബിന്റെ യാത്ര വൈകാൻ കാരണമായത്. പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ല. കാറ്റ​ഗറിയിൽ വന്ന പ്രശ്നം മൂലമാണ് തടസ്സം നേരിട്ടതെന്ന് ശിഹാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് വിസയിൽ പോയാൽ പാക്കിസ്താൻ സന്ദർശിച്ച് മടങ്ങാം. എന്നാൽ തനിക്ക് വേണ്ടത് ഇറാനിലേക്ക് കടക്കാനുളള ട്രാൻസിറ്റ് വിസയാണ്. വാഗാ ബോർഡർ വഴി പാക്കിസ്താനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു.

വാഗ അതിർത്തി വഴി പാകിസ്താനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും അത് ലഭിച്ചാൽ ട്രാൻസിറ്റ് വിസ ലഭിക്കുമെന്നും ശിഹാബ് വ്യക്തമാക്കി.

യാത്രക്ക് തടസ്സം നേരിടാതിരിക്കാനാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നത്. മറ്റുള്ള വാർത്തകൾ മാത്രം പ്രചരിച്ച് കാര്യങ്ങൾ വഷളായതിനാലാണ് ഇത് പറയുന്നത്. പ്രശ്‌നമുണ്ടെങ്കിൽ വിഡിയോ നീക്കം ചെയ്യും. മൂന്നു മാസത്തെ വിസയാണ് ഇറാഖും ഇറാനും അനുവദിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു വർഷത്തെ വിസയാക്കി തന്നിട്ടുണ്ട്. സൗദി ഒരു വർഷത്തെ വിസ നൽകിയിട്ടുണ്ട്. ഇറാനും ഇറാഖും മൾട്ടിപ്പിൾ എൻട്രിയാണെന്നും സൗദി ടൂറിസ്റ്റ്-ബിസിനസ് വിസയും നടന്ന് ഹജ്ജിന് പോകാനുള്ള വിസയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രേഖകളൊക്കെ ശരിയാക്കി എംബസി വാക്ക് തന്നതിന് ശേഷമാണ് യാത്ര തുടങ്ങിയത്. വിസ ലഭിച്ച ശേഷം ദീർഘമായ യാത്ര തുടങ്ങാനാകുമായിരുന്നില്ല. ഇതിന് മുമ്പ് ആരും ഈ രീതിയിൽ യാത്ര ചെയ്യാത്തതിനാൽ മുൻകാല അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനാകില്ല. 3200 കിലോമീറ്റർ നടന്ന് അതിർത്തിയിൽ എത്തിയിട്ടുണ്ടെങ്കിൽ ദൈവഹിതത്താൽ പാകിസ്താനും ഇറാനും കടന്ന് മക്കയിലെത്തി ഹജ്ജ് ചെയ്യും. മരണത്തിനല്ലാതെ ഒന്നിനും തന്നെ തടയാനാകില്ല -ശിഹാബ് പറഞ്ഞു. തന്റെ യാത്രയുമായി ബന്ധപ്പെട്ട് പല വ്യാജ വിവരങ്ങളും യൂട്യൂബിലും മറ്റും പലരും പ്രചരിപ്പിക്കുന്നുണ്ടെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താൻ അതിർത്തിയിൽ പലരും തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ പിന്തുണക്കുന്നുണ്ടെന്നും ശിഹാബ് പറഞ്ഞു.


Post a Comment

Previous Post Next Post