കാസർകോട് റെയിൽവേയെ കരകയറ്റാൻ ഒരുപിടി ശ്രമങ്ങളുമായി പാസ്സൻജർസ് അസോസിയേഷൻ

(www.kl14onlinenews.com)
(29-Jan-2023)

കാസർകോട് റെയിൽവേയെ കരകയറ്റാൻ ഒരുപിടി ശ്രമങ്ങളുമായി പാസ്സൻജർസ് അസോസിയേഷൻ
കാസർകോട് :കാസർകോട് റെയിൽവേ പാസ്സൻജർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം നടത്തി. കാസർകോട് സ്റ്റേഷനിലെ അടഞ്ഞു കിടക്കുന്ന സഹയോഗ് അഥവാ ഇൻഫർമേഷൻ സെന്റർ, അടഞ്ഞു കിടക്കുന്ന പ്ലാറ്റ്ഫോമിലേക്കുള്ള രണ്ടാം പ്രവേശന കവാടം, അടഞ്ഞു കിടക്കുന്ന ലിഫ്റ്റ്, അടഞ്ഞു കിടക്കുന്ന സ്റ്റെയർകേസ് തുടങ്ങി, ഒട്ടനവധി പ്രശ്നങ്ങളും ട്രൈനുകൾക്ക് സ്റ്റോപ്പ് അനുവദിക്കലും മുതിർന്നവർക്കും സീസൺ ടിക്കറ്റുകാർക്കുമുള്ള ചെലവ് കുറഞ്ഞ യാത്രയും, കാസർകോട് നിന്നും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും കൂടുതൽ ട്രയിനുകൾ ഓടിക്കാനും കണ്ണൂർ നിർത്തിയിടുന്ന ട്രയിനുകൾ മംഗലാപുരം വരെ നീട്ടാനും മംഗലാപുരം നിർത്തിയിടുന്ന വീക്കെൻഡ് ട്രയിനുകൾ കൂടുതൽ ദിവസങ്ങൾ ഓടിക്കാനും തുടങ്ങി നിരവധി ആവശ്യങ്ങളാണ് കാസർകോട് ടൗൺ മർച്ചെന്റ്സ് ഹാളിൽ ഇന്നലെ നടന്ന യോഗത്തിൽ ചർച്ചയായത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതടക്കം നിരവധി സംഘടനകളുടെ സഹകരണത്തോടെ നടന്ന യോഗത്തിൽ ഡോക്ടർ ജമാൽ അഹമ്മദ്, ആർ. പ്രശാന്ത് കുമാർ, മുനീർ എം.എം., കരിവെള്ളൂർ വിജയൻ, ഉദിനൂർ സുകുമാരൻ, മുജീബ് കളനാട്, പി. മുഹമ്മദ്‌ നിസാർ പെർവാഡ്, സലാം കുന്നിൽ, മൻസൂർ കമ്പാർ, ഷറഫുദ്ദീൻ ടി., ഹാരിസ് ഖദീരി, കരീം ചൗക്കി, അബ്ദുൽ നഹീം, ബദറുദ്ദീൻ, ഷഫീഖ് തെരുവത്ത്, നാസർ ചെർക്കളം, നുസൈം മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു. മുഴുവൻ ഡാറ്റകളും ശേഖരിച്ച് എല്ലാ ആവശ്യങ്ങളും വെച്ചുകൊണ്ട് ഉടനെ റെയിൽവേ ബോർഡിനടക്കം നിവേദനം തയ്യാറാക്കുവാൻ തീരുമാനിച്ചു. ഫെബ്രുവരി 7 ന് മുമ്പ് പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ആയില്ലെങ്കിൽ വീണ്ടും വിപുലമായ യോഗം വിളിച്ച് ചേർക്കാനും തീരുമാനിച്ചു.



Post a Comment

Previous Post Next Post