'ലിംഗ സമത്വത്തിൽ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ല'; സാദിഖലി ശിഹാബ് തങ്ങൾ

(www.kl14onlinenews.com)
(02-Jan-2023)

'ലിംഗ സമത്വത്തിൽ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ല'; സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ലിംഗ സമത്വത്തിൽ സർക്കാർ നൽകിയ വാക്ക് പാലിച്ചില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പാഠ്യ പദ്ധതി ചട്ടക്കൂടിൽ നിന്ന് ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കുന്നത് ഒഴിവാക്കണം. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച്ചേർത്തത് കാലിക വിഷയങ്ങൾ ചർച്ചചെയ്യാൻ വേണ്ടിയാണെന്നും സാദിഖലി തങ്ങൾ അറിയിച്ചു. കോഴിക്കോട് നടന്ന യോ​ഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

ഏക സിവില്‍ കോഡ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് യോ​ഗം ചേർന്നത്. ലീഗ് വിളിച്ച മുസ്ലീം സംഘടനകളുടെ യോഗത്തില്‍ നിന്നും മുജാഹിദ് വിഭാഗം വിട്ടുനിന്നിരുന്നു. മുജാഹിദ് സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ പങ്കെടുക്കാത്തതിലെ പ്രതിഷേധ സൂചകമായാണ് വിട്ടുനില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് സ്വപ്ന നഗരിയില്‍ സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍നിന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം പാണക്കാട് നിന്നുള്ള കുടുംബാം​ഗങ്ങൾ വിട്ടുനിന്നിരുന്നു. സമസ്തയുടെ നിർദേശ പ്രകാരമായിരുന്നു തങ്ങൾ കുടുംബം മുജാഹിദ് സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്.

Post a Comment

Previous Post Next Post