ഹർത്താൽ ദിനത്തിലെ അതിക്രമം: പി.എഫ്.ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി

(www.kl14onlinenews.com)
(20-Jan-2023)

ഹർത്താൽ ദിനത്തിലെ അതിക്രമം: പി.എഫ്.ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി
കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി. ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കരുനാഗപ്പള്ളിയിലെ വീടും സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
മിന്നൽ ഹർത്താലിനോടനുബന്ധിച്ച അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. തൃശൂർ കുന്ദംകുളത്ത് അഞ്ച് നേതാക്കളുടെ വീടും സ്വത്തുക്കളും ജപ്തി ചെയ്തു. വയനാട്ടിൽ 14 പേരുടെ സ്വത്തുവകൾ കണ്ടുകെട്ടി. തിരുവനന്തപുരത്ത് അഞ്ചു നേതാക്കളുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. കാസർകോഡ് നാലും നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്.

ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഹൈകോടതിയിൽ സർക്കാർ നിരുപാധികം മാപ്പു ചോദിച്ചിരുന്നു.ആഭ്യന്തര സെക്രട്ടറി കോടതിയിൽ നേരിട്ട് എത്തിയാണ് ക്ഷമ ചോദിച്ചത്.
ജനുവരി 15നകം നടപടി പൂർത്തിയാക്കുമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്.പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും രാജ്യവ്യാപകമായി എൻ.ഐ.എ, ഇ.ഡി എന്നിവർ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ നടത്തിയത്.

Post a Comment

Previous Post Next Post