പത്തനംതിട്ട നഗരത്തിൽ വൻ തീപിടുത്തം; എട്ട് പേർക്ക് പരുക്ക്, പൊട്ടിത്തെറിച്ചത് മൂന്ന് ഗ്യാസ് സിലിണ്ടറുകൾ

(www.kl14onlinenews.com)
(20-Jan-2023)

പത്തനംതിട്ട നഗരത്തിൽ വൻ തീപിടുത്തം;
എട്ട് പേർക്ക് പരുക്ക്, പൊട്ടിത്തെറിച്ചത് മൂന്ന് ഗ്യാസ് സിലിണ്ടറുകൾ

പത്തനംതിട്ട: പത്തനംതിട്ട നഗര മധ്യത്തിലുണ്ടായ തീപിടുത്തത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. അഞ്ചോളം കടകൾക്ക് തീപിടിച്ചു. ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ പൂ‍ർണ്ണമായും നിയന്ത്രണ വിധേയമാക്കി. തീ അണയ്ക്കാനുളള ശ്രമത്തിനിടയിൽ മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സ്ഥലത്ത് രക്ഷാപ്രവ‍ർത്തനം പുരോ​ഗമിക്കുകയാണ്.

ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ജം​ഗ്ഷനിലെ കുരിശിനോട് ചേർന്ന നമ്പർ വൺ ചിപ്‌സ് എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് സമീപത്തെ എ വൺ ചിപ്‌സ്, ഹാശിം ചിപ്‌സ്, അഞ്ജന ഷൂ മാർട്ട്, സെൽ ടെക് മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പടർന്നു. അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്‌സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടരുകയായിരുന്നു.

Post a Comment

Previous Post Next Post