തൃശൂരിൽ അടപ്പിച്ച ഹോട്ടൽ വീണ്ടും തുറന്നു, പരിശോധനക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി

(www.kl14onlinenews.com)
(20-Jan-2023)

തൃശൂരിൽ അടപ്പിച്ച ഹോട്ടൽ വീണ്ടും തുറന്നു, പരിശോധനക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി
തൃശൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തൃശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ചയാണ് അടപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ചശേഷം ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂവെന്ന നിർദേശവും നൽകി. എന്നാൽ ഇതെല്ലാം അവഗണിച്ച് ഹോട്ടൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു.

ഹോട്ടൽ തുറന്നതറിഞ്ഞാണ് പൊലീസിനോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെയും തടഞ്ഞു. ഭീഷണിക്കു വഴങ്ങാതെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ രേഖാ മോഹൻ ഹോട്ടൽ അടപ്പിക്കുകയായിരുന്നു. ഹോട്ടലിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഉദ്യോ​ഗസ്ഥ പരാതി നൽകാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post