ഉത്തര മലബാറിൽ സാംസ്കാരിക കായിക വിനോദ മുന്നേറ്റത്തിനു കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് നടപടികൾ വേഗത്തിലാക്കും: എകെഎം അഷ്റഫ് എംഎൽഎ

(www.kl14onlinenews.com)
(19-Jan-2023)

ഉത്തര മലബാറിൽ സാംസ്കാരിക കായിക വിനോദ മുന്നേറ്റത്തിനു കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് നടപടികൾ വേഗത്തിലാക്കും: എകെഎം അഷ്റഫ് എംഎൽഎ
കുമ്പള: സാംസ്കാരിക കായിക വിനോദ മുന്നേറ്റത്തിനു ഉത്തര മലബാറിൽ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടികൾ സ്വീകരിച്ച് വരുന്നതായി എ കെ എം അഷ്‌റഫ്‌ എം എൽ എ അഭിപ്രായപെട്ടു. ദുബായി മലബാർ കലാ സംസാരിക വേദി ഒരുക്കിയ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ മൊഗ്രാൽ സ്പൈസി റെസ്റ്റോറന്റിൽ നടന്ന അനുമോദിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു എംഎൽഎ. ഓരോ പഞ്ചായത്തുകളിലും മികച്ച സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ആവശ്യമായ കാര്യങ്ങൾക്ക്‌ മുൻഗണന നൽകി വരുന്നതായും,അതിൽ പെട്ട ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ഏകദേശം ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട് എന്നും, വിപുലമായ കായിക മത്സരങ്ങൾ നടത്താൻ മണ്ഡലത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതോടൊപ്പം  സാംസ്കാരിക മേഖലകളിൽ പുതിയ ഉണർവ് സൃഷ്ട്ടിക്കാൻ  പരിപാടികൾ ആസുത്രണം ചെയ്തു വരുകയാണ്.സപ്ത ഭാഷ സംഗമ ഭൂമിയായത്  കാരണം വിവിത ഭാഷകളിൽ  സാംസ്കാരിക പരിപാടികൾ നടത്താൻ കഴിയുമെന്നും എം എൽ എ ചൂണ്ടികാട്ടി.                

ദുബൈ മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയർമാനുമായ  അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. എ കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർകോട് ജില്ലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച   അശരണരുടെ കണ്ണ് നീർ തുള്ളികൾക്ക്  നവമാധ്യമങ്ങളിലൂടെ   തന്റെ മനോഹരമായ വാക്കുകളിലൂടെ പുതിയ മുഖവുര കണ്ടെത്തിയ  കെ എഫ് ഇഖ്‌ബാൽ,കേരള സംസ്ഥാന സ്കൂൾ യുവജോനോത്സത്തിൽ മികച്ച പ്രകടനം നടത്തി കാസറഗോടിനു അഭിമാനമായ ഇഗ്ലീഷ്   ഹിന്ദി പദ്ധ്യപാരായണത്തിൽ  എ ഗ്രേഡ് നേടിയ  ഫാത്തിമത്ത്‌ ഷൈഖ, മാപ്പിള പാട്ടിൽ എ ഗ്രേഡ് നേടിയ മൊയ്‌ദീൻ അനസ്, അറബി പ്രസംഗത്തിൽ എ ഗ്രെഡ് അറബി ഉപനീയാസത്തിൽ ബി ഗ്രേഡ് നേടിയ  ഇദ്ദീൻ ഫൈസൽ,അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് മാപ്പിളപ്പാട്ടിൽ ബി ഗ്രേഡ്  നേടിയ കദീജത്ത്‌ ജുമാന, ഇംഗ്ളീഷ് പ്രസംഗം ബി ഗ്രെഡ് നേടിയ ഫാത്തിമ  സാനിയ,കബഡിയിൽ  കർണാടക  യൂണിവേഴ്സിറ്റിയിലേക്ക്  തെരഞ്ഞെടുത്ത ജെ കെ കബഡി  അക്കാദമിയിലെ ലിബിയ  മാത്വ, ചാറ്റേർട് അക്കൗണ്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബന്ധിയോട് സ്വദേശിനി അവ്വാബിയത്ത് ജസീല   എഴുത്ത്‌ കാർകുള്ള യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ച കെ എം അബ്ബാസ് എന്നിവരെയാണ് അനുമോദിച്ചത്.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്,  വൈസ് പ്രസിഡന്റ് നാസർ  മൊഗ്രാൽ,മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്   മുജീബ് കമ്പാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ്, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ  ബി എ  റഹിമാൻ, എം സബൂറ, ഗ്രാമപഞ്ചായത്ത് അംഗം  രവിരാജ്, എം ബി യുസഫ് ബന്തിയോട്, അച്ചുതൻ മാസ്റ്റർ,ഖയ്യൂം മാന്യ, സത്താർ ആരിക്കാടി, ഹാദി തങ്ങൾ,അബ്ദുള്ള മാദേരി,ഖലീൽ മാസ്റ്റർ, രവി മാസ്റ്റർ,മാഹിൻ മാസ്റ്റർ, ടി എം  ശുഹൈബ്,ഹനീഫാ കട്ടക്കൽ,ബി എൻ മുഹമ്മദ്‌ അലി തുടങ്ങിയവർ  സംസാരിച്ചു. കെ വി യുസഫ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post