സൂര്യനഗരി എക്‌‌സ്‌പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

(www.kl14onlinenews.com)
(02-Jan-2023)

സൂര്യനഗരി എക്‌‌സ്‌പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 10ഓളം യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച പുലർച്ചെയാണ് അപകടം ഉണ്ടായത്. പാലിയിലെ രാജ്‌കിയവാസിൽ പുലർച്ചെ 3:27ഓടെയാണ് അപകടം നടന്നത്. ജോധ്പൂർ ഡിവിഷനിലെ രാജ്‌കിയവാസ്-ബോമദ്ര സെക്ഷനുമിടയിൽ സൂര്യനഗരി എക്‌സ്പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് അധികൃതർ പറഞ്ഞു.

ബാന്ദ്ര ടെർമിനസിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്നു ട്രെയിൻ. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നോർത്ത് വെസ്‌റ്റേൺ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ ജയ്‌പൂരിലെ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

ഇവർ ഉടൻ തന്നെ അപകടസ്ഥലത്ത് എത്തുമെന്നും നോർത്ത് വെസ്‌റ്റേൺ റെയിൽവേയുടെ സിപിആർഒ അറിയിച്ചു. അതിനിടെ രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റിയ സംഭവത്തെത്തുടർന്ന് നിരവധി ട്രെയിനുകളുടെ ഗതാഗതത്തെ ഇത് ബാധിച്ചു.

ഹെൽപ്‌ലൈൻ നമ്പറുകൾ:

അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ജോധ്പൂരിൽ ഉള്ളവർക്ക് വേണ്ടി

0291- 2654979(1072)
0291- 2654993(1072)
0291- 2624125
0291- 2431646

പാലി മർവാറിൽ ഉളളവർക്ക് വേണ്ടി

0293- 2250324
138
1072

Post a Comment

Previous Post Next Post