അവസാന ലാപ്പില്‍ രാഹുലിന്റെ യാത്ര ചില സമയത്ത് ബസിലേക്കും മാറും; സുരക്ഷ വര്‍ധിപ്പിച്ചു

(www.kl14onlinenews.com)
(23-Jan-2023)

അവസാന ലാപ്പില്‍ രാഹുലിന്റെ യാത്ര ചില സമയത്ത് ബസിലേക്കും മാറും; സുരക്ഷ വര്‍ധിപ്പിച്ചു
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിലെ ചില മേഖലകളില്‍ ബസില്‍ സഞ്ചരിക്കും. സുരക്ഷാസേന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സുരക്ഷ വെല്ലുവിളി നേരിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ബസില്‍ സഞ്ചരിക്കുക. രാഹുലിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാനും സാധ്യതയുണ്ട്.
ശനിയാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ വ്യവസായ മേഖലയായ നര്‍വാളില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. പതിനഞ്ച് മിനുറ്റിന്റെ ഇടവേളകളിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തി.

Post a Comment

Previous Post Next Post