സിനിമ പ്രദർശിപ്പിച്ചാൽ തീയേറ്റർ കത്തിക്കും: പഠാൻ സിനിമയുടെ പോസ്റ്ററുകൾ വലിച്ചു കീറി കത്തിച്ച് എബിവിപി പ്രവർത്തകർ

(www.kl14onlinenews.com)
(25-Jan-2023)

സിനിമ പ്രദർശിപ്പിച്ചാൽ തീയേറ്റർ കത്തിക്കും: പഠാൻ സിനിമയുടെ പോസ്റ്ററുകൾ വലിച്ചു കീറി കത്തിച്ച് എബിവിപി പ്രവർത്തകർ
ബിഹാറിലെ ഭഗൽപൂരിലെ ഒരു സിനിമാ ഹാളിന് പുറത്ത് ഷാരൂഖ് ഖാന്റെ 'പഠാന്റെ പോസ്റ്ററുകൾ വലിച്ചുകീറി കത്തിച്ചു. എബിവിപി പ്രവർത്തകരാണ് തീയേറ്ററിന് പുറത്ത് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.'സിനിമ പ്രദർശിപ്പിച്ചാൽ തീയേറ്റർ കത്തിക്കും' എന്ന മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ ഹിന്ദുത്വത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പറഞ്ഞു.

'സിനിമ പ്രദർശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഫിലിം ചലേഗാ തോ ഹാൾ ജലേഗാ (സിനിമ പ്രദർശിപ്പിച്ചാൽ സിനിമാ ഹാൾ കത്തിക്കും) പത്താൻ സിനിമ രാജ്യത്തുടനീളം ബഹിഷ്‌കരിക്കും. കാവി നിറത്തെയും അപമാനിക്കുന്ന സിനിമയും സനാതൻ ധർമ്മം പ്രദർശിപ്പിക്കാൻ കഴിയില്ല,'' പ്രതിഷേധക്കാർ ആക്രോശിച്ചു.

പഠാൻ വിവാദം

2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു പഠാൻ. 'ബേഷാരം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രം വിവാദത്തിലായത്. ഗാനത്തിലെ ഒരു രംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പല കോണിൽ നിന്ന് ഭീഷണികളും ഉയർന്നു.

സിനിമ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പത്ത് കട്ടുകൾ വരുത്തിയ ശേഷമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പഠാന് യുഎ സർട്ടിഫിക്കറ്റ് നൽകിയത്. സംഭാഷണങ്ങൾ കൂടാതെ മൂന്ന് ഷോട്ടുകളും സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്. ഇത് മൂന്നും വിവാദത്തിന് ഇടയാക്കിയ ബെഷറം രംഗ് എന്ന ഗാനരംഗത്തിലേതാണ്.

ഗാനത്തിലെ ഒരു രംഗത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പല കോണിൽ നിന്ന് ഭീഷണികളും ഉയർന്നു. ചിത്രത്തിനെതിരെ ബോയ്‌കോട്ട് ക്യാമ്പയിനുകൾ അടക്കം ആരംഭിച്ചെങ്കിലും പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ലെന്നതാണ് വാസ്തവം.

Post a Comment

Previous Post Next Post