കർശന നടപടിയുമായി കേന്ദ്രം; ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു

(www.kl14onlinenews.com)
(21-Jan-2023)

കർശന നടപടിയുമായി കേന്ദ്രം; ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു
ഡൽഹി :
ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ തീരുമാനം. റാങ്കിംഗ് മത്സരവും, എൻട്രി ഫീസ് തിരിച്ചടവും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ സമിതി ഏറ്റെടുക്കും വരെ ഫെഡറേഷന്റെ പ്രവർത്തനം നിർത്തിവെക്കും.


ഇതിനിടെ ദേശീയ ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറി വിനോദ് തോമറിന് സസ്പെൻഷൻ. കായിക മന്ത്രാലയമാണ് സസ്പെൻഡ് ചെയ്തത്. കായികതാരങ്ങൾക്കെതിരെ തോമറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും, തെളിവില്ലാത്ത ആരോപണങ്ങളാണ് താരങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് വിനോദ് തോമർ പറഞ്ഞത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റിനെ അനുകൂലിച്ചുകൊണ്ട് നിരവധി പ്രസ്താവനകളും വിനോദ് തോമർ നടത്തിയിരുന്നു.

കേസിൽ നിയമിച്ച അന്വേഷണ കമ്മീഷൻ നാളെ അന്വേഷണം തുടങ്ങാനിരിക്കവെയാണ് ഗുസ്തി ഫെഡറേഷൻ അസി.സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്.

Post a Comment

Previous Post Next Post