നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും

(www.kl14onlinenews.com)
(22-Jan-2023)

നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും
തിരുവനന്തപുരം :
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുക. സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതയ്ക്ക് നേരിയ തോതിൽ അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഏത് രീതിയിലാവും സംസാരിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും

അതിനൊപ്പം തന്നെ നിലവിലെ മാറിയ സാഹചര്യത്തിൽ ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് എന്താണെന്ന് കണ്ടറിയണം. ഫെബ്രുവരി 3ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. മാർച്ച് 30ന് ബജറ്റ് പാസാക്കി സഭ പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം.

അതേസമയം, സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതൽ നിയമസഭ വേദിയാകുന്നത്. ബഫർ സോൺ, പോലീസ് ഗുണ്ടാ ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ട് തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Post a Comment

Previous Post Next Post