അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

(www.kl14onlinenews.com)
(23-Jan-2023)

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ സച്ചിന്‍, സുമോദ്,പ്രസാദ്, ഷിജു ദാസ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ഐഎസ്ആര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. ദേശീയ പാതയില്‍ കാക്കാഴം മേല്‍പാലത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ആണ് അപകടം.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ല. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post