സുൽത്താൻ 'ഡിയർ പാരൻ്റ്' - കുട്ടികൾക്കൊരു കരുതൽ

(www.kl14onlinenews.com)
(06-Jan-2023)

സുൽത്താൻ 'ഡിയർ പാരൻ്റ്' - കുട്ടികൾക്കൊരു കരുതൽ
കാസർകോട് : കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്കു നയിക്കുവാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനു വേണ്ടി
സുല്‍ത്താന്‍ ഡയമണ്ട്സ് & ഗോള്‍ഡ് രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തുന്ന 'ഡിയര്‍ പേരന്റ് ' പ്രോഗ്രാം
കാസർകോട് മുൻസിപ്പാലിറ്റിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ജനുവരി രണ്ടിന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

കാസർകോട് മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗത്തിൻ്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.വി എം മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു.

കാസർകോട് മുൻസിപ്പാലിറ്റിയിലെ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്ലാസ് ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാൽ കൈകാര്യം ചെയ്തു .

സബ് ഇൻസ്പെക്ടർ കെ വിഷ്ണുപ്രസാദ് മുഖ്യതിഥിയായി. കൗൺസിലർമാരായ റീത്ത ആർ , വീണ അരുൺ, ഉമ , സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ് ബ്രാഞ്ച് ഹെഡ് അഷ്റഫ് അലി മൂസ,
ഹനീഫ് നെല്ലിക്കുന്ന്, സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ് മാർക്കറ്റിംഗ് മാനേജർമാരായ അബ്ദുൾ മജീദ് , ബിജു ജോസഫ് , കുടുംബശ്രീ ചെയർ പേർസൻ ഷക്കില മജീദ് ,
സിഡിഎസ് വൈസ് ചെയർ പേർസൻ ആയിഷ എന്നിവർ പ്രസംഗിച്ചു.

മികച്ച പ്രവർത്തകർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

പേരെന്റ്റിംഗ് കൗൺസിലിംഗ്, ചൈൽഡ് സൈക്കോളജി, ഹാപ്പിനെസ്സ് അറ്റ് ഹോം,
ന്യൂജൻ തെറാപ്പി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സുൽത്താൻ എം ഡി ഡോക്ടർ അബ്ദുൾ റഹൂഫിന്റെ പ്രത്യേക താല്പര്യം അനുസരിച്ചു
ശാസ്ത്രീയമായി തയ്യാറാക്കിയ ഡിയർ പാരൻ്റ്
ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾ , സ്ഥാപനങ്ങൾ , സ്കൂൾ അധികൃതർ
04994220064,04672200597 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .

Post a Comment

Previous Post Next Post