കാസർകോട് ജനറൽ ആശുപത്രി: പുതിയ മോർച്ചറി കെട്ടിടത്തിന് 1.20 കോടി

(www.kl14onlinenews.com)
(06-Jan-2023)

കാസർകോട് ജനറൽ ആശുപത്രി: പുതിയ മോർച്ചറി കെട്ടിടത്തിന് 1.20 കോടി
കാസർകോട്: ജനറൽ ആശുപത്രിയിൽ 1.20 കോടി രൂപ ചെലവഴിച്ചു പുതിയ മോർച്ചറി കെട്ടിടം നിർമിക്കുന്നതിനു ഭരണാനുമതി ലഭിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ഫണ്ടിൽ നിന്നാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയുള്ള മോർച്ചറിക്ക് തുക അനുവദിച്ചത്. കേരളത്തിൽ രാത്രികാല പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി.
സാങ്കേതികാനുമതി ലഭ്യമാകുന്നതോടെ ടെൻഡർ നടപടി തുടങ്ങും. ഓട്ടോപ്സി റൂം, കോൾഡ് റൂം, ഇൻക്വസ്റ്റ് റൂം, ആംബുലൻസ് ബേ, പബ്ലിക് വെയ്റ്റിങ് ഏരിയ, സ്റ്റോർ റൂം, ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് മോർച്ചറി കെട്ടിടത്തിൽ ഉദ്ദേശിക്കുന്നതെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.

Post a Comment

Previous Post Next Post