ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ വിവാഹിതനായി

(www.kl14onlinenews.com)
(23-Jan-2023)

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍ വിവാഹിതനായി
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ വിവാഹിതനായി. നടി അതിയ ഷെട്ടിയാണ് വധു. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ബംഗ്ലാവില്‍ വെച്ച് വൈകുന്നേരം 4 മണിയ്ക്കായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ഹല്‍ദി, മെഹന്ദി, വിവാഹം എന്നിങ്ങനെ മൂന്ന് ദിവസത്തോളം വിവാഹ ചടങ്ങുകള്‍ നീണ്ടിനിന്നിരുന്നു. മാസങ്ങളായി നിലനിന്നിരുന്ന ഇരുവരുടെയും വിവാഹ അഭ്യൂഗങ്ങള്‍ക്കും ഇതോടെ അവസാനമായി.

ദമ്പതികള്‍ വൈകുന്നേരം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഗഹം നടത്തിയത്. അനുപം ഖേര്‍, ഇഷാന്ത് ശര്‍മ്മ, അന്‍ഷുല കപൂര്‍, കൃഷ്ണ ഷ്രോഫ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തതായി കണ്ടു. അതിഥികള്‍ക്ക് വാഴയിലയില്‍ ദക്ഷിണേന്ത്യന്‍ സദ്യ വിളമ്പിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആതിയയും കെ എല്‍ രാഹുലും തങ്ങളുടെ പ്രണയ ബന്ധം ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇരുവരുടെയും കുടുംബം ഉടന്‍ തന്നെ മുംബൈയില്‍ ഒരു വലിയ വിവാഹ സല്‍ക്കാരം സംഘടിപ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുളള വിവരം. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരും കായിക, ബിസിനസ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ 3000 പേരാണ് വിവാഹ സല്‍ക്കാരത്തിന് എത്തുക എന്നാണ് വിവരം


Post a Comment

Previous Post Next Post